കുവൈത്തിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലേക്ക് എത്തിയ രോ​ഗികളുടെ എണ്ണം കുറഞ്ഞതായി കണക്കുകൾ

  • 15/10/2023



കുവൈത്ത് സിറ്റി: സർക്കാർ ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളിലേക്ക് കഴിഞ്ഞ വർഷം എത്തിയ രോ​ഗികളുടെ എണ്ണം രണ്ട് മില്യണായി കുറഞ്ഞുവെന്ന് ആരോ​ഗ്യ മന്ത്രാലയ റിപ്പോർട്ട്. 2017ൽ ഇത് ഏകദേശം മൂന്ന് മില്യണിൽ ഏറെയായിരുന്നു. ആശുപത്രികളിലേക്കുള്ള സന്ദർശന നിരക്ക് 2017ൽ 0.7 ആയിരുന്നത് കഴിഞ്ഞ വർഷം 0.6 ആയി കുറഞ്ഞു. കഴിഞ്ഞ വർഷം മന്ത്രാലയത്തിന്റെ ആശുപത്രികളിൽ നടത്തിയ മൊത്തം ഓപ്പറേഷനുകളുടെ 70.7 ശതമാനവും അപകടങ്ങളുമായി ബന്ധപ്പെട്ടുള്ളതായിരുന്നു.

ജനറൽ സർജറി ഓപ്പറേഷൻസ് 6.1 ശതാമാനം നിരക്കോടെ രണ്ടാം സ്ഥാനത്താണ്. തുടർന്ന് ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജി ഓപ്പറേഷൻസ്, ഓർത്തോപീഡിക്‌സ്, നേത്ര ശസ്ത്രക്രിയ വിഭാ​ഗങ്ങളാണ്. അതേസമയം, എയ്ഡ്‌സ് രോഗികളെ ചികിത്സിക്കുന്നതിനായി സാംക്രമിക രോഗ ആശുപത്രിയുടെ ആവശ്യങ്ങൾക്കായി മരുന്നുകൾ വാങ്ങാൻ ആരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചിട്ടുണ്ടെന്ന് ആരോ​ഗ്യ വൃത്തങ്ങൾ അറിയിച്ചു. ആരോഗ്യ കേന്ദ്രങ്ങളിലെയും ആശുപത്രികളിലെയും ആവശ്യങ്ങൾക്കായി പനി ഗുളികകളും വേദനസംഹാരികളും വാങ്ങാനും അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News