ജാബർ അൽ അലിയിൽ വീടിനുള്ളിലെ ലിഫ്റ്റ് അപകടം

  • 15/10/2023

 

കുവൈത്ത് സിറ്റി: ജാബർ അൽ അലിയിലെ വീടിനുള്ളിലെ ലിഫ്റ്റ് അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. രണ്ടാം നിലയിൽ നിന്ന് ലിഫ്റ്റ് താഴേക്ക് പതിക്കുകയായിരുന്നു. ‌ജാബർ അൽ അലി പ്രദേശത്തെ ഒരു വീട്ടിൽ ലിഫ്റ്റ് അപകടമുണ്ടായതായി ഓപ്പറേഷൻ റൂമിൽ വിവരം ലഭിക്കുകയായിരുന്നുവെന്ന് കുവൈത്ത് ഫയർ സർവീസ് ഡയറക്ടറേറ്റിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. ബൈറാഖ് ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സംഘത്തെ ഉടൻ സംഭവ സ്ഥലത്തേക്ക് നിയോ​ഗിച്ചു. വീട്ടിലെ ലിഫ്റ്റ് രണ്ടാം നിലയിൽ നിന്ന് നിലത്തേക്ക് വീണതായി കണ്ടെത്തിയ ഫയർഫോഴ്സ് സംഘം ഉടൻ രക്ഷാപ്രവർത്തനം ആരംഭിച്ചു. പരിക്കേറ്റയാളെ രക്ഷിച്ച് ഉടൻ ചികിത്സ നൽകുന്നതിനായി മാറ്റിയെന്നും അധികൃതർ പറഞ്ഞു.

Related News