റെസിഡൻസി, തൊഴിൽ നിയമങ്ങൾ ലംഘിച്ച 212 പ്രവാസികൾ കുവൈത്തിൽ അറസ്റ്റിൽ

  • 16/10/2023



കുവൈത്ത് സിറ്റി: താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് 212 പ്രവാസികളെ അറസ്റ്റ് ചെയ്ത ആഭ്യന്തര മന്ത്രാലയം. പച്ചക്കറി മാർക്കറ്റ്, ഷാർഖ് മാർക്കറ്റ്, ഷാർഖ് മേഖലയിലെ മത്സ്യ മാർക്കറ്റ്, മുബാറക്കിയ മാർക്കറ്റ്, മഹ്ബൗല ഏരിയയിലെ സ്റ്റാളുകൾ, ഫഹാഹീൽ ഫിഷ് മാർക്കറ്റ്, ഫഹാഹീൽ മാർക്കറ്റുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. റിസർച്ച് ആൻഡ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്, സൂപ്പർവിഷൻ ആൻഡ് കോ-ഓർഡിനേഷൻ ഡിപ്പാർട്ട്‌മെന്റ്, ഫിനാൻഷ്യൽ ആൻഡ് അഡ്‌മിനിസ്‌ട്രേറ്റീവ് സർവീസസ് ഡിപ്പാർട്ട്‌മെന്റ്, ത്രികക്ഷി സമിതി, ജനറൽ ഡയറക്‌ടേഴ്‌സ് ഡിവിഷൻ തുടങ്ങി വിവിധ ഏജൻസികളുടെ പങ്കാളിത്തതോടെയാണ് റെസിഡൻസി അഫയേഴ്‌സ് ഇൻവെസ്റ്റിഗേഷൻസിന്റെ ജനറൽ അഡ്മിനിസ്‌ട്രേഷൻ പരിശോധന ക്യാമ്പയിൻ നടത്തിയത്. ഈ ഓപ്പറേഷനുകളിൽ റെസിഡൻസി, ലേബർ നിയമങ്ങൾ ലംഘിച്ച് കണ്ടെത്തിയ 212 പ്രവാസികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

Related News