ആൾമാറാട്ടം നടത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്തയാൾ അറസ്റ്റിൽ

  • 16/10/2023



കുവൈത്ത് സിറ്റി: ആൾമാറാട്ടം നടത്തുകയും ആത്മഹത്യാ ഭീഷണി മുഴക്കുകയും ചെയ്ത കുവൈത്തിയെ അറസ്റ്റ് ചെയ്ത് ജഹ്റ പൊലീസ്. നാൽപ്പതുകാരനായ യുവാവാണ് പിടിയിലായത്. നിരവധി വാഹനങ്ങളുമായി കൂട്ടിയി‌ടി ഉണ്ടായതിനെ തുടർന്ന് ജഹ്റ പൊലീസ് ഇയാളെ പിന്തുടരുകയായിരുന്നു. അറസ്റ്റ് ചെയ്യാൻ പോകവെ ഇയാൾ ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ഡിറ്റക്ടീവായി ആൾമാറാട്ടം നടത്തി റോഡിൽ വാഹനമോടിക്കുന്നവരെ തടഞ്ഞുനിർത്തിയതിനെക്കുറിച്ച് അധികൃതർക്ക് വിവരം ലഭിക്കുകയായിരുന്നു.‌‌

ഉടൻ തന്നെ പട്രോളിംഗ് സംഘങ്ങൾ സ്ഥലത്തേക്ക് പുറപ്പെട്ടു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ യുവാവിനെ പൊലീസ് പിന്തുടരുകയായിരുന്നു. പിടിക്കപ്പെടുമെന്നായപ്പോൾ ആത്മഹത്യാ ഭീഷണി മുഴക്കിയെങ്കിലും ഒടുവിൽ അധികൃതർക്ക് യുവാവിനെ അറസ്റ്റ് ചെയ്യാൻ സാധിച്ചു. പ്രതിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്നും അധികൃതർ കണ്ടെത്തിയിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കുമെന്നും അതിനായി ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫർ ചെയ്തിട്ടുണ്ടെന്നും അധികൃതർ അറിയിച്ചു.

Related News