കുവൈത്തിൽ സൈക്കോട്രോപിക് ലഹരിവസ്തുക്കൾ വിറ്റ പ്രവാസി ഫാർമസിസ്റ്റിന് ശിക്ഷ വിധിച്ചു

  • 16/10/2023



കുവൈത്ത് സിറ്റി: സൈക്കോട്രോപിക് ലഹരിവസ്തുക്കൾ വിറ്റ കേസിൽ ഈജിപ്ഷ്യൻ ഫാർമസിസ്റ്റിനെ അഞ്ച് വർഷത്തെ കഠിന തടവിന് ശിക്ഷിച്ച് കാസേഷൻ കോടതി. ഒരു സ്വകാര്യ കമ്പനിയുമായി ബന്ധമുള്ള ഫാർമസിയിൽ ജോലി ചെയ്യുന്ന പ്രതി സൈക്കോട്രോപിക് മയക്കുമരുന്ന് ഗുളികയായ ട്രമഡോൾ വിറ്റതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. അതേസമയം, സെൻട്രൽ ജയിലിൽ ലഹരിമരുന്ന് കൊണ്ട് വന്ന നഃശാസ്ത്ര ഗവേഷകനെ അപ്പീൽ കോടതി അഞ്ച് വർഷത്തെ തടവിന് ശിക്ഷിച്ചു. 
നാല് കുറ്റങ്ങളാണ് പ്രതിക്കെതിരെ ചുമത്തപ്പെട്ടത്. മയക്കുമരുന്നിന് അടിമകളായവരെ ചികിത്സിക്കുന്നതിനും ദൂഷ്യഫലങ്ങളെക്കുറിച്ച് മാർഗനിർദേശവും നൽകുന്നതിന് പകരം സെൻട്രൽ ജയിലിൽ മയക്കുമരുന്ന് കൊണ്ടുവന്നതിനാണ് പ്രതി പിടിയിലായത്. തടവുകാരെ ചികിത്സിക്കുന്നതിനും അവരെ പുനരധിവസിപ്പിക്കുന്നതിനുമുള്ള തന്റെ ജോലി നിർവഹിക്കുന്നതിനായി ജയിലിൽ എത്തിയിരുന്ന പ്രതിയുടെ കൈയിൽ നിന്ന് സൈക്കോട്രോപിക് ലഹരിവസ്തുക്കളും മറ്റ് മയക്കുമരുന്നുകളുടെ ഗുളികകളും കണ്ടെത്തുകയായിരുന്നു.

Related News