കോട്ടയം സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മരണപ്പെട്ടു

  • 16/10/2023

 


കുവൈറ്റ് സിറ്റി : കോട്ടയം സ്വദേശി കുവൈത്തിൽ ഹൃദയാഘാതംമൂലം മരണപ്പെട്ടു, കോട്ടയം ചങ്ങനാശ്ശേരി തോട്ടയ്ക്കാട് ചരുവംപുരം ജോസഫ് (50)ആണ് മരണപ്പെട്ടത്. കുവൈത്തിൽ ജി ടി സി കമ്പനിയിൽ ജോലിക്കാരനായിരുന്നു, താമസം മെഹബുല്ലയിൽ. ഭാര്യ ഷൈനിയും മകൾ ജോസ്‌നയും നാട്ടിലാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു

Related News