അഴിമതി കേസുകളിൽ സൂക്ഷ്മപരിശോധന നടത്തുന്നുണ്ടെന്ന് കുവൈറ്റ് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം

  • 17/10/2023



കുവൈത്ത് സിറ്റി: അഞ്ച് അഴിമതി കേസുകളും പൊതു ഫണ്ട് ലംഘനത്തെക്കുറിച്ചുള്ള സംശയങ്ങളും നിരീക്ഷിച്ച് വരികയാണെന്ന് കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി. ഈ കേസുകളിൽ പബ്ലിക് പ്രോസിക്യൂഷന്റെ അന്വേഷണം നടക്കുകയാണ്. പ്രോസിക്യൂഷൻ അവരെ വിചാരണയ്ക്ക് വിടുന്നില്ലെങ്കിൽ, പൗരാവകാശങ്ങൾക്കായി ഫത്വ, നിയമനിർമ്മാണ വകുപ്പുമായി ബന്ധപ്പെടും. 

അതേസമയം, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മന്ത്രാലയം 40 കേസുകളിലാണ് പരാജയപ്പെട്ടത്. ഇതിന് 82.9 മില്യൺ ദിനാർ ചെലവ് വന്നതായി വൃത്തങ്ങൾ വെളിപ്പെടുത്തി. ഈ കേസുകളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും ജുഡീഷ്യറിയുടെ പരിഗണനയിലുള്ള മറ്റ് കേസുകളും ഫത്വ, നിയമനിർമ്മാണ വകുപ്പുമായി ഏകോപിപ്പിച്ച് പിന്തുടരുന്നുണ്ട്.  സാമ്പത്തികവും ഭരണപരവുമായ അഴിമതിയെ ചെറുക്കാൻ മന്ത്രാലയ വലിയ പരിശ്രമം നടത്തുന്നുണ്ടെന്നും കമ്മ്യൂണിക്കേഷൻസ് മന്ത്രാലയ വൃത്തങ്ങൾ വ്യക്തമാക്കി.

Related News