പഴകിയ മാംസം വിറ്റ നാല് സൂപ്പർ മാർക്കറ്റുകൾ പൂട്ടിച്ച് ; കുവൈറ്റ് വാണിജ്യ മന്ത്രാലയം

  • 17/10/2023

 

കുവൈത്ത് സിറ്റി: കേടായ മാംസം വിറ്റ നാല് സൂപ്പർ മാർക്കറ്റുകൾ പൂട്ടിച്ച് അധികൃതർ. വിപണികളിൽ കേടായ ഭക്ഷണം വിൽക്കപ്പെടുന്ന പ്രശ്നം പരിഹരിക്കാനായി വാണിജ്യ, വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ നിയന്ത്രണ വകുപ്പ് തുടർച്ചയായ പരിശോധനകളാണ് നടത്തുന്നത്. ഉപഭോക്തൃ സംരക്ഷണ ചട്ടങ്ങൾ ലംഘിച്ച് കൊണ്ട് അഴുകിയതും മായം കലർന്നതുമായ മാംസത്തിന്റെ വിൽപ്പന കണ്ടെത്തിയ സാഹചര്യത്തിലാണ് സാൽമിയ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന നാല് സൂപ്പർമാർക്കറ്റുകൾ അടച്ചുപൂട്ടിയത്.

സൂപ്പർമാർക്കറ്റുകളുടെ പതിവ് പരിശോധനക്കിടെ മന്ത്രാലയത്തിന്റെ ഇൻസ്പെക്ടർമാർ നാല് മാർക്കറ്റുകളിൽ നിയമലംഘനങ്ങൾ കണ്ടെത്തി, ഉപഭോക്താക്കൾ പതിവായി വരുന്ന സൂപ്പർമാർക്കറ്റുകളിലാണ് ​ഗുരുതര പ്രശ്നങ്ങൾ ഉണ്ടായിരുന്നത്. നിയമലംഘകരെ ആവശ്യമായ നിയമനടപടികൾക്കായി പ്രോസിക്യൂഷന് റഫർ ചെയ്തിട്ടുണ്ട്. അടുത്ത കാലത്തായി വിവിധ വിപണികളിൽ മായം കലർന്ന ഭക്ഷ്യവസ്തുക്കൾ പിടികൂടുന്നത് വർധിക്കുന്നതിനാൽ ഉപഭോക്താക്കൾക്കിടയിലെ ആശങ്കകൾ കൂടിയിട്ടുണ്ട്.

Related News