താപനില കുറയും; കുവൈത്തിൽ വ്യാഴാഴ്ച ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

  • 17/10/2023



കുവൈത്ത് സിറ്റി: രാജ്യത്ത് മഴ പെയ്യുന്നതിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. നാളെ മുതലാണ് മഴ സാധ്യത വർധിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകൻ ഇസ റമദാൻ അറിയിച്ചു. താപനില ഗണ്യമായി കുറയാൻ തുടങ്ങിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ട്. അത് വെള്ളിയാഴ്ച രാവിലെ വരെ തുടരും. മേഘാവൃതമായ അന്തരീക്ഷം ശനി, ഞായർ ദിവസങ്ങളിലും തുടരും. വടക്കുപടിഞ്ഞാറൻ കാറ്റ് വീശുന്നതിനാൽ മിതമായ ശരത്കാല കാലാവസ്ഥയ്ക്ക് സമാനമായ സാഹചര്യം ആയരിക്കും. മാസാവസാനവും മഴയുടെ സാധ്യതയുണ്ടെന്നും നവംബറിൽ താപനിലയിൽ കുറവ് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News