അറബ് ലോകത്ത് 90 വനിതാ ജഡ്ജിമാരുള്ള ആദ്യ രാജ്യമായി കുവൈത്ത്

  • 17/10/2023



കുവൈത്ത് സിറ്റി: ജുഡീഷ്യറി മേഖലയിലെ സ്ത്രീ ശാക്തീകരണത്തിൽ വലിയ നേട്ടം പേരിലാക്കി കുവൈത്ത്. അറബ് ലോകത്തും മിഡിൽ ഈസ്റ്റിലും വനിതാ ജഡ്ജിമാരുടെ എണ്ണത്തിൽ കുവൈത്ത് ഒന്നാമതെത്തി. അറബ് ലോകത്ത് 90 വനിതാ ജഡ്ജിമാരുള്ള ആദ്യ രാജ്യമായാണ് കുവൈത്ത് മാറിയത്. അതേസമയം, ജുഡീഷ്യറി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാ​ഗമായി 19 വനിതാ പ്രോസിക്യൂട്ടർമാരെയും 100 ഓളം വനിതാ പ്രോസിക്യൂട്ടർമാരെയും പുതിയ ബാച്ചായി നിയമിക്കാൻ സുപ്രീം ജുഡീഷ്യൽ കൗൺസിൽ അനുമതിയും നൽകിയിട്ടുണ്ട്. 

പ്രോസിക്യൂട്ടർ സ്ഥാനത്തേക്ക് സ്ത്രീകളുടെ പ്രവേശനം ആരംഭിച്ചത് മുതൽ ഇതുവരെ 15 വനിതാ പ്രോസിക്യൂട്ടർമാരെയാണ് ജ‍ഡ്ജി സ്ഥാനത്തേക്ക് ഉയർത്തിയിട്ടുള്ളത്. അവരിൽ ചിലർ പ്രതിഭ തെളിയിച്ചതിനാലും അനുഭവപരിചയവും കാരണം രാജ്യത്തെ ഏറ്റവും പ്രയാസമേറിയ കേസുകളുടെ അന്വേഷണത്തിൽ പങ്കാളികളായിട്ടുണ്ട്. സുപ്രീം ജുഡീഷ്യൽ കൗൺസിൽ പുറപ്പെടുവിച്ച പ്രമോഷനുകൾ പ്രകാരമുള്ള എല്ലാ അംഗീകൃത വനിതാ പ്രോസിക്യൂട്ടർമാരും ഭാവിയിൽ ജഡ്ജി സ്ഥാനത്തേക്ക് ഉയരുമെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News