സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല; 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി

  • 17/10/2023

സ്വവര്‍ഗ വിവാഹത്തിന് അംഗീകാരമില്ല. 3-2ന് ഭരണഘടനാ ബഞ്ച് ഹര്‍ജികള്‍ തള്ളി. സ്വവര്‍ഗ വിവാഹം നഗരകേന്ദ്രീകൃതമല്ലെന്നും വരേണ്യ നിലപാടല്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. ഹര്‍ജിയില്‍ നാല് ഭിന്നവിധികളാണുള്ളതെന്ന് ഡിവൈ ചന്ദ്രചൂഡ് വ്യക്തമാക്കിയിരുന്നു. ഡിവൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് വിധി പറഞ്ഞത്. വിവാഹത്തിന് നിയമസാധുത തേടി നിരവധി സ്വവര്‍ഗ്ഗ പങ്കാളികള്‍ നല്‍കിയ ഹ‍ര്‍ജികളിലാണ് സുപ്രീംകോടതി പത്തു ദിവസം വാദം കേട്ടതിന് ശേഷം വിധി പറഞ്ഞത്. 

പങ്കാളിയെ തെരഞ്ഞെടുക്കാൻ അവകാശം ഉറപ്പാക്കുന്നു. ഇതിന് നിയമസാധുത നല്‍കാനാവില്ല. പ്രത്യേക വിവാഹ നിയമം മാറ്റാനാവില്ലെന്നുമാണ് ഭൂരിപക്ഷ വിധി. കുട്ടികളെ ദത്തെടുക്കാനുള്ള അവകാശവും നല്‍കാനാവില്ല. എന്നാല്‍ സാമൂഹ്യ ക്ഷേമ ആനുകൂല്യങ്ങള്‍ ഉറപ്പാക്കണം. സ്വവര്‍ഗ്ഗ പങ്കാളികള്‍ക്ക് ഭീഷണിയില്ലാതെ ഒന്നിച്ച്‌ ജീവിക്കാൻ കഴിയണമെന്നും കോടതി പറഞ്ഞു. 

Related News