കശ്മീര്‍ അതിര്‍ത്തിയിലെ ശാരദാക്ഷേത്രത്തില്‍ 1947ന് ശേഷം ആദ്യമായി നവരാത്രി പൂജ,സ്വത്വം വീണ്ടെടുക്കുന്നെന്ന് ബിജെപി

  • 17/10/2023

ശ്രീനഗര്‍: നരേന്ദ്രമോദി സര്‍ക്കാരിന് കീഴില്‍ രാജ്യം അതിൻ്റെ സംസ്കാരവും, പാരമ്ബര്യവുമെല്ലാം വീണ്ടെടുക്കുകയാണെന്ന് ബിജെപി. ഇന്ത്യാ-പാക് അതിര്‍ത്തിയില്‍ കശ്മീരിലെ കുപ്വാരയിലുള്ള ചരിത്രപരമായ ശാരദാ ക്ഷേത്രത്തില്‍ 75 വര്‍ഷങ്ങള്‍ക്ക് ശേഷം നവരാത്രി പൂജ നടക്കുകയാണ്. 1947 ന് ശേഷം ആദ്യമായാണ് ഈ ക്ഷേത്രത്തില്‍ നവരാത്രി പൂജ നടക്കുന്നത്. പുനരുദ്ധാരണത്തിന് ശേഷം കഴിഞ്ഞ മാര്‍ച്ചിലാണ് ക്ഷേത്രം തുറന്നത്.


ഭാരതത്തിൻ്റെ ചരിത്രത്തില്‍ വലിയ പ്രാധാന്യം ഈ ക്ഷേത്രത്തിനുണ്ട്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പ്രമുഖ ക്ഷേത്ര സര്‍വ്വകലാശാലകളില്‍ ഒന്നായിരുന്നു ഇത്. അമൂല്യ ഗ്രന്ഥങ്ങള്‍ വായിക്കുന്നതിനായി പണ്ഡിതന്മാര്‍ ദീര്‍ഘദൂരം സഞ്ചരിച്ച്‌ ഇവിടെ എത്താറുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീര്‍ അതിൻ്റെ സ്വത്വത്തെ വീണ്ടെടുക്കുകയാമെന്നും ബിജെപി ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ കുറിച്ചു

Related News