ബിജെപിയിലെ കുടുംബാധ്യപത്യത്തെ പരിഹസിച്ച് കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷനും വയനാട് എംപിയുമായ രാഹുല്‍ഗാന്ധി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെയും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങിന്റെയും മക്കള്‍ എന്താണ് ചെയ്യുന്നതെന്ന് രാഹുല്‍ ചോദിച്ചു. മിസോറാമില്‍ മാധ്യമപ്രവര്‍ത്തകന്റെ കുടുംബാധിപത്യ രാഷ്ട്രീയത്തെ കുറിച്ചുള്ള ചോദ്യത്തിനാണ് രാഹുല്‍ ഗാന്ധിയുടെ മറുപടി.
തന്‍റെ അറിവില്‍ അമിത് ഷായുടെ മകന് ക്രിക്കറ്റ് നടത്തിപ്പാണ് പണിയെന്നും രാഹുല്‍ പറഞ്ഞു. മാധ്യമങ്ങള്‍ തന്നോട് മാത്രമല്ല ബിജെപി നേതാക്കളോട് അവരുടെ മക്കള്‍ എന്താണ് ചെയ്യണമെന്ന് ചോദിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു. മിസോറാമില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയതായിരുന്നു അദ്ദേഹം.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?