ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കുമെന്ന് കുവൈറ്റ് വിദ്യാഭ്യാസ മന്ത്രി

  • 17/10/2023



കുവൈത്ത് സിറ്റി: മന്ത്രാലയത്തിന്റെ എല്ലാ മേഖലകളിലും ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോ. ആദെല്‍  അറിയിച്ചു. ഞായറാഴ്ച മുതൽ വ്യാഴം വരെ ദിവസത്തിൽ ഏഴ് മണിക്കൂർ എന്ന നിലയിൽ ഫ്ലെക്സിബിള്‍ ജോലി സമയം നടപ്പാക്കും. അംഗീകൃത സമയക്രമം മുൻ വിദ്യാഭ്യാസ മന്ത്രി ഡോ. ഹമദ് അൽ അദ്വാനി അംഗീകരിച്ചത് പോലെ തന്നെയാണ്. ഇൻഫർമേഷൻ സിസ്റ്റംസ് വകുപ്പില്‍ മാത്രമാണ് മാറ്റം. ഈ വകുപ്പില്‍  ജീവനക്കാരുടെ ജോലി സമയം രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെയായിരിക്കും. മന്ത്രാലയത്തിന്റെ എല്ലാ മേഖലകളുടെയും അഭ്യർത്ഥന മാനിച്ച് അഡ്മിനിസ്ട്രേറ്റീവ് വിഭാഗവുമായി ഏകോപിപ്പിച്ചാണ് അംഗീകാരം ആയിട്ടുള്ളത്.

Related News