ആറാം റിംഗ് റോഡിൽ അപകടം; ഒരാള്‍ക്ക് ദാരുണാന്ത്യം

  • 17/10/2023



കുവൈത്ത് സിറ്റി: ആറാം റിംഗ് റോഡിൽ ഇന്ന് പുലർച്ചെയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ട് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാള്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. ആറാം റിംഗ് റോഡിൽ അപകടം ഉണ്ടായതായി ഇന്ന് പുലർച്ചെ സെൻട്രൽ ഓപ്പറേഷൻസ് ഡിപ്പാർട്ട്‌മെന്റിന് റിപ്പോർട്ട് ലഭിക്കുകയായിരുന്നുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആന്റ് മീഡിയ വിഭാഗം അറിയിച്ചു. സുലൈബിഖാത്ത് അഗ്നിശമന സംഘത്തെ ഉടൻ പ്രദേശത്തേക്ക് നിയോഗിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തിയപ്പോഴേക്കും ഒരാള്‍ക്ക് ജീവൻ നഷ്ടമായിരുന്നു. പരിക്കേറ്റയാളെ അതിവേഗം ആശുപത്രിയിലേക്ക് മാറ്റി.

Related News