മാൻഹോള്‍ സ്ലാബുകള്‍ മോഷ്ടിച്ച 50കാരൻ കുവൈത്തിൽ അറസ്റ്റിൽ

  • 18/10/2023



കുവൈത്ത് സിറ്റി: മാൻഹോള്‍ അടയ്ക്കുന്ന സ്ലാബുകള്‍ മോഷ്ടിച്ച 50കാരനായ ബിദൂണിനെ ജഹ്റ റെസ്ക്യൂ സുരക്ഷ വിഭാഗം അറസ്റ്റ് ചെയ്തു. കൈറോവൻ പാലത്തിനടിയിൽ ഒരാൾ മാൻഹോൾ കവറുകൾ നീക്കം ചെയ്ത് വെള്ള ഫോർഡ് വാഹനത്തിൽ കൊണ്ടുപോകുന്നതായി ഓപ്പറേഷൻ റൂമിൽ റിപ്പോർട്ട് ലഭിക്കുകയായിരുന്നു. ഉടൻ തന്നെ, റെസ്ക്യൂ പട്രോളിംഗ് ഉദ്യോഗസ്ഥർ സ്ഥലത്തേക്ക് തിരിച്ചു. ഹൈവേയില്‍ നിർത്തി മാൻഹോള്‍ കവറുകള്‍ നീക്കി വാഹനത്തില്‍ കയറ്റുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഭാരം തൂക്കി അവ ആക്രി കടയില്‍ വില്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. മോഷണം, വെള്ളക്കെട്ടിന് കാരണമാകുന്ന കാര്യങ്ങള്‍ ചെയ്യുക എന്നീ കുറ്റങ്ങള്‍ ചുമത്തി പ്രതിയെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തതായി അധികൃതര്‍ അറിയിച്ചു.

Related News