ശസ്ത്രക്രിയക്ക് പണം വാങ്ങി, നൽകിയത് അനസ്തേഷ്യ ; കുവൈത്തിൽ വിചാരണ നേരിട്ട് ഡോക്ടര്‍

  • 18/10/2023



കുവൈത്ത് സിറ്റി: രോഗിയെ കബളിപ്പിച്ചെന്ന കുറ്റത്തിന് വിചാരണ നേരിട്ട്  സ്വകാര്യ ആശുപത്രിയില്‍ ജോലി ചെയ്യുന്ന കുവൈത്തി ഡോക്ടര്‍. അടിയന്തിരമായി നട്ടെല്ലിന് ശസ്ത്രക്രിയ ആവശ്യമാണെന്ന് രോഗിയെ അറിയിച്ച ശേഷം ഡോക്ടര്‍ അനസ്തേഷ്യ നൽകി. ഉണർന്നപ്പോൾ, "അഭിനന്ദനങ്ങൾ, ഓപ്പറേഷൻ വിജയിച്ചു" എന്ന് പറയുകയും 6,000 കുവൈത്തി ദിനാർ ആവശ്യപ്പെടുകയും ചെയ്യുകയായിരുന്നു. ആറ് മാസത്തിന് ശേഷം മറ്റൊരു ആശുപത്രിയിൽ പരിശോധിച്ചപ്പോഴാണ് ഒരു ശസ്‌ത്രക്രിയയ്‌ക്കും വിധേയയായിട്ടില്ലെന്ന് സ്ത്രീക്ക് മനസിലായത്. 

ഏതാനും മണിക്കൂറുകളോളം അനസ്തേഷ്യ നൽകുക മാത്രമാണ് ഡോക്ടര്‍ ചെയ്തത്. ഈ കേസ് വൈദ്യശാസ്ത്ര രംഗത്തെ ഏറ്റവും വിചിത്രവും കുവൈത്ത് ക്രിമിനൽ നിയമത്തിന്‍റെ ലംഘനവുമാണെന്ന് ഇരയുടെ അഭിഭാഷകൻ ഹൂറ അൽ ഹബീബ് പറഞ്ഞു. കുറ്റാരോപിതനായ ഡോക്ടർക്ക് കഠിനമായ ശിക്ഷ നൽകണമെന്നും അവർ ആവശ്യപ്പെട്ടു. അതേസമയം, കേസ് തള്ളാനുള്ള പബ്ലിക് പ്രോസിക്യൂട്ടറുടെ തീരുമാനം മിസ്ഡിമെനിയർ കോടതി റദ്ദാക്കുകയും കുറ്റാരോപിതനായ ഡോക്ടറെ വീണ്ടും വിചാരണയ്ക്ക് വിടാൻ തീരുമാനിക്കുകയും ചെയ്തു.

Related News