മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് ഗുളികകള്‍; കുവൈത്തിൽ 21 പ്രവാസികള്‍ അറസ്റ്റിൽ

  • 18/10/2023



കുവൈത്ത് സിറ്റി: രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ പരിശോധനകളും പട്രോളിംഗും കര്‍ശനമാക്കി പൊതു സുരക്ഷ വിഭാഗം. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെ പിടികൂടുന്നതിനുള്ള ഊര്‍ജിത ശ്രമങ്ങളാണ് അധികൃതര്‍ തുടരുന്നത്. 15 വ്യത്യസ്‌ത കേസുകളിലായി വിവിധ രാജ്യക്കാരായ 21 പ്രവാസികളെ പരിശോധനയില്‍ അറസ്റ്റ് ചെയ്യാൻ സാധിച്ചിട്ടുണ്ട്. ഈ വ്യക്തികളുടെ കൈവശം ഗണ്യമായ അളവിൽ ഇറക്കുമതി ചെയ്ത മദ്യം, മയക്കുമരുന്ന്, സൈക്കോട്രോപിക് പദാർത്ഥങ്ങൾ എന്നിവ കണ്ടെത്തി. 

കൂടാതെ രണ്ട് വ്യക്തികൾ നിരോധിത മെഡിക്കൽ സാമഗ്രികളും കൈവശം വച്ചിരുന്നു. പ്രതികളിൽ പലർക്കെതിരെയും നേരത്തെ തന്നെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിട്ടുള്ളചാണ്. ചിലർക്ക് നിലവിലുള്ള തടവുശിക്ഷകളും ഉണ്ടായിരുന്നു. കൂടാതെ, മംഗഫ് മേഖലയിൽ മദ്യം നിര്‍മ്മാണം നടത്തിയതിന് ഏഷ്യൻ പൗരത്വമുള്ള ആറ് പ്രവാസികളെ കസ്റ്റഡിയിലെടുത്തു. മദ്യവും വാറ്റിയെടുക്കൽ ഉപകരണങ്ങളും അടങ്ങിയ 25 ബാരലുകളാണ് കണ്ടെത്തിയത്. തുടര്‍ നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിയിലേക്ക് റഫര്‍ ചെയ്തു.

Related News