ലെബനനിലേക്കുള്ള യാത്ര മാറ്റിവയ്ക്കണമെന്ന് കുവൈറ്റ് വിദേശകാര്യ മന്ത്രാലയം

  • 18/10/2023



കുവൈത്ത് സിറ്റി: ലെബനൻ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന പൗരന്മാരോട് ഈ ഘട്ടത്തിൽ യാത്ര മാറ്റിവയ്ക്കാൻ വിദേശകാര്യ മന്ത്രാലയം നിര്‍ദേശിച്ചു. നിലവിൽ ലെബനനിലുള്ള കുവൈത്തി പൗരന്മാരോട് അത്യാവശ്യ സാഹചര്യം അല്ലെങ്കില്‍ അവിടെ നിന്ന് രാജ്യത്തേക്ക് മടങ്ങണമെന്നും വിദേശകാര്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. പൗരന്മാരുടെ സുരക്ഷ സംബന്ധിച്ച ആശങ്ക കാരണമാണ് ഈ നിര്‍ദേശങ്ങളെന്ന് മന്ത്രാലയം വ്യക്തമാക്കി. കുവൈത്തി പൗരന്മാർക്ക് എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ ലെബനനിലെ കുവൈത്ത് സ്റ്റേറ്റ് എംബസിയുമായി 0096171171441 എന്ന എമർജൻസി ഫോൺ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

Related News