ഗൾഫ് മേഖലയുടെ സാമ്പത്തിക കേന്ദ്രമായി മാറാനുള്ള ശ്രമത്തില്‍ കുവൈത്ത്

  • 18/10/2023



കുവൈത്ത് സിറ്റി: അറബ് ഗൾഫ് രാഷ്ട്രങ്ങളിലെ സാമ്പത്തിക കേന്ദ്രമായി മാറുന്നതിന് കുവൈത്ത് വലിയ പ്രാധാന്യം കൊടുക്കുന്നുണ്ടെന്ന് നയതന്ത്രജ്ഞ പ്രതിനിധി. ഇതിനായി ആത്യന്തിക സംഭാവന നൽകുന്ന സുപ്രധാന പദ്ധതികൾ നടപ്പിലാക്കുന്നതിനായി സാമ്പത്തിക നിയമനിർമ്മാണം വികസിപ്പിക്കാൻ കുവൈത്ത് താത്പര്യപ്പെടുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിന് സ്വകാര്യ മേഖലയുടെ സംഭാവനയെ പ്രോത്സാഹിപ്പിക്കുന്നതിനും കുവൈത്ത് ഭരണകൂടം ലക്ഷ്യമിടുന്നത്. അതിനാൽ പൊതു-സ്വകാര്യ മേഖലകൾക്കിടയിൽ ഒരു പങ്കാളിത്ത സംവിധാനം കൊണ്ട് വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇതിനായി ഒരു അതോറിറ്റി സ്ഥാപിച്ചു. ആഗോള വ്യാപാര നിയമത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന യുഎൻ കമ്മിറ്റിയോട് നയതന്ത്ര അറ്റാഷെ മെറ്റെബ് അൽ എനിസിയാണ് ഇക്കാര്യം പറഞ്ഞത്. മത്സരക്ഷമതയും നവീകരണവും പ്രോത്സാഹിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ വൈദഗ്ധ്യം പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള പൊതു-സ്വകാര്യ-പങ്കാളിത്തത്തിന് (പിപിപി) സാമ്പത്തികവും സാങ്കേതികവുമായ സഹായം നൽകാനുള്ള ചുമതല അതോറിറ്റിക്കുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൾഫ് മേഖലയുടെ സാമ്പത്തിക കേന്ദ്രമായി മാറാനുള്ള ശ്രമങ്ങളാണ് കുവൈത്ത് നടത്തുന്നത്.

Related News