രാജസ്ഥാനിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചയില്‍ ഒരു പോലെ പിടി മുറുക്കി മുഖ്യമന്ത്രി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും. ജയസാധ്യത കൂടുതലുള്ള സീറ്റില്‍ സച്ചിന്‍ അവകാശ വാദമുന്നയിക്കുമ്ബോള്‍, ജനരോഷം ഉയര്‍ന്ന അടുപ്പക്കാരായ എംഎല്‍എമാരെ മാറ്റുന്നതില്‍ ഗലോട്ട് നീരസം അറിയിച്ചു. സച്ചിന്‍ പൈലറ്റിന് ഐക്യദാര്‍ഡ്യവുമായി എഐസിസി ഓഫീസിന് മൂന്നില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം മുഴക്കി.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ വടം വലി അശോക് ഗലോട്ടും, സച്ചിന്‍ പൈലറ്റും തുടങ്ങിയതോടെ നേതൃത്വമാണ് വെട്ടിലായിരിക്കുന്നത്. ഇരുവരെയും അനുനയിപ്പിച്ച് സ്ഥാനാര്‍ഥി പട്ടിക പുറത്തിറക്കുകയെന്ന വെല്ലുവിളിയാണ് നേതൃത്വത്തിന് മുന്നിലുള്ളത്. രണ്ട് ദിവസത്തോളം നീണ്ട സ്ക്രീനിംഗ് കമ്മിറ്റിയിലും പട്ടികയില്‍ അന്തിമ ചിത്രമാകാത്തതോടെ സോണിയ ഗാന്ധി കൂടി പങ്കെടുത്ത സിഇസി യോഗത്തിലേക്ക് ചര്‍ച്ചകള്‍ നീണ്ടിരിക്കുകയാണ്. സിറ്റിങ് എംഎല്‍എമാരില്‍ 30 ശതമാനത്തോളം പേരെ മാറ്റണമെന്ന നിര്‍ദ്ദേശം പിസിസി അധ്യക്ഷന്‍ ഗോവിന്ദ് സിംഗ് ദോതസ്ര നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു.
എന്നാല്‍, ഇവരില്‍ ഭൂരിപക്ഷവും സ്വന്തം പക്ഷത്തായതിനാല്‍ മുഖ്യമന്ത്രി അശോക് ഗലോട്ടിന് നിര്‍ദ്ദേശം ദഹിച്ചിട്ടില്ല. കഴിഞ്ഞ തവണ അശോക് ഗലോട്ട് കൈയില്‍ വെച്ച ജയസാധ്യത കൂടുതലുള്ള സീറ്റുകളില്‍ സച്ചിന്‍ കണ്ണ് വച്ചിട്ടുണ്ട്. തെരഞ്ഞടുപ്പ് നയിക്കാന്‍ ഗലോട്ടെന്ന പ്രചാരണത്തിലും ഹൈക്കമാന്‍ഡിനെ സച്ചിന്‍ അതൃപ്തി അറിയിച്ചു കഴിഞ്ഞു. സച്ചിന് പി്ന്തുണയുമായി രാജസ്ഥാനില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ എഐസിസിക്ക് മുന്നില്‍ മുദ്രാവാക്യങ്ങളുമായി തടിച്ച് കൂടുകയായിരുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?