ഗാസയിലെ ആശുപത്രി ആക്രമണം; അപലപിച്ച്‌ പ്രധാനമന്ത്രി

  • 18/10/2023

ഗാസയിലെ ആശുപത്രിയ്ക്ക് നേരെയുണ്ടായ വ്യോമാക്രമണത്തില്‍ അപലപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. 'ഗാസയിലെ അല്‍ അഹ്ലി ഹോസ്പിറ്റലിലെ ദാരുണമായ ജീവഹാനിയില്‍ അഗാധമായ ഞെട്ടല്‍ രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങളെ ഹൃദയത്തോട് ചേര്‍ത്ത് അനുശോചനം അറിയിക്കുന്നു.


പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.' -മോദി പറഞ്ഞു. യുദ്ധത്തില്‍ സാധാരാണക്കാര്‍ കൊല്ലപ്പെടുന്നത് ആശങ്കയുണ്ടാക്കുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കാണ് ഇതിന്റെ ഉത്തരവാദിത്വമെന്നും മോദി പറഞ്ഞു. 

ഒക്ടോബര്‍ 7 ന് ഹമാസ് തീവ്രവാദികള്‍ ഇസ്രായേലിനെതിരെ മിന്നല്‍ ആക്രമണം നടത്തിയതിന് ശേഷമാണ് ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ശക്തമായത്. യുദ്ധത്തില്‍ ഇതുവരെ 2,778 പലസ്തീനികള്‍ കൊല്ലപ്പെട്ടതായാണ് കണക്കുകള്‍. 1,400 ഇസ്രായേലികളും മരിച്ചിട്ടുണ്ട്. 

Related News