രാജസ്ഥാനില്‍ ഒരു മെഡിക്കല്‍ വിദ്യാര്‍ഥിനി കൂടി ആത്മഹത്യ ചെയ്തു. ദുംഗര്‍പൂര്‍ മെഡിക്കല്‍ കോളജിലെ ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിനി സുധന്‍ഷി സിങ് ആണ് മരിച്ചത്. 21 വയസായിരുന്നു. ഹോസ്റ്റല്‍ ബാല്‍ക്കണിയില്‍ നിന്ന് ചാടി മരിക്കുകയായിരുന്നു. ഈവര്‍ഷം ഇതുവരെ സംസ്ഥാനത്ത് 21 വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തതായാണ് കണക്കുകള്‍.
ഇന്ന് രാവിലെയാണ് സുധന്‍ഷിയെ മരിച്ച നിലയില്‍ കണ്ടത്. മൃതദേഹത്തിന് സമീപത്ത് വച്ച് വികാരനിര്‍ഭരമായ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു. 'ഇന്നു മുതല്‍ ഞാന്‍ ഒരു തെറ്റുകളും ചെയ്യില്ല, ഞാന്‍ വാക്ക് തരുന്നു. ക്ഷമിക്കണം, അമ്മേ, പപ്പാ, ഭായി, രോഹിത്,' - കുറിപ്പില്‍ പറയുന്നു
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. ഹോസ്റ്റല്‍ മുറിയില്‍ സുധാന്‍ഷി തനിച്ചായിരുന്നു താമസം ഇന്ന് രാവിലെ ബാല്‍ക്കണിയില്‍ നിന്ന് ചാടുകയായിരുന്നെന്ന് ഹോസ്റ്റല്‍ സഹവിദ്യാര്‍ഥികള്‍ പറയുന്നു. ശബ്ദം കേട്ട് മറ്റ് വിദ്യാര്‍ഥികള്‍ ഓടിയെത്തിയെങ്കിലും തലയോട്ടി പൊട്ടി രക്തത്തില് കുളിച്ച നിലയിലായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?