ഈജിപ്തിൽ നിന്ന് കുവൈത്തിയെ നാടുകടത്തി

  • 19/10/2023


കുവൈത്ത് സിറ്റി: ഈജിപ്തിൽ നിന്ന് കുവൈത്തി പൗരനെ നാടുകടത്തി. ആഭ്യന്തര മന്ത്രി മേജർ ജനറൽ മഹ്മൂദ് തൗഫീഖ് ഈജിപ്ഷ്യൻ ഔദ്യോഗിക ഗസറ്റിൽ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതാൽപ്പര്യം എന്ന് വിശേഷിപ്പിച്ച് കൊണ്ടാണ് നടപടി സ്വീകരിച്ചിട്ടുള്ളത്. 2023 ലെ 1896 നമ്പർ നിർദ്ദേശം, ഈജിപ്തിലെ വിദേശികളുടെ പ്രവേശനം, താമസം തുടങ്ങിയവ സംബന്ധിച്ചും അതിന്റെ തുടർന്നുള്ള പുനരവലോകനങ്ങളെ സംബന്ധിച്ചും 1960 ലെ 89-ാം നമ്പർ നിയമത്തെ അടിസ്ഥാനപ്പെടുത്തിയാണ്. അതുപോലെ കുവൈത്തി പൗരനെ നാടുകടത്തുന്നതിനുള്ള അഭ്യർത്ഥന സംബന്ധിച്ച പാസ്‌പോർട്ട്, ഇമിഗ്രേഷൻ എന്നിവയുടെ ജനറൽ അഡ്മിനിസ്ട്രേഷനിൽ നിന്നുള്ള മെമ്മോറാണ്ടവും ഉണ്ടായിരുന്നു.

Related News