ഇ-അഡിക്ഷൻ; യുവാക്കളെ ബാധിക്കുന്ന പകര്‍ച്ചവ്യാധി, മുന്നറിയിപ്പ്

  • 19/10/2023


കുവൈത്ത് സിറ്റി: ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള സെന്‍റര്‍ ഫോർ ഗൾഫ് ആൻഡ് അറേബ്യൻ പെനിൻസുല സ്റ്റഡീസിന്റെ നേതൃത്വത്തിൽ 'അറബ്, ഗൾഫ് കുടുംബ പ്രശ്നങ്ങൾ ഡിജിറ്റൽ പരിവർത്തനത്തിന്റെ വെളിച്ചത്തിൽ' എന്ന സമ്മേളനം തുടങ്ങി. ആധുനിക സാങ്കേതിക വിദ്യയുടെ ഗുണങ്ങളും അത് മനുഷ്യർക്ക് ലഭ്യമാക്കിയിരിക്കുന്ന അപാരമായ സാധ്യതകളും കഴിവുകളും ചർച്ചയിൽ പങ്കെടുത്തവർ ഊന്നിപ്പറഞ്ഞു. 

എന്നാൽ ആധുനിക സാങ്കേതികവിദ്യയുടെ പ്രത്യാഘാതങ്ങൾ അറബ്, മുസ്ലീം കുടുംബങ്ങളെയും അതിന്‍റെ മൂല്യങ്ങളെും പാരമ്പര്യങ്ങളെയും ബാധിക്കുന്നുവെന്നും മുന്നറിയിപ്പ് നൽകി. അക്രമത്തിന്റെയും വിദ്വേഷത്തിന്റെയും സംസ്കാരം പ്രചരിപ്പിക്കുന്നതിനൊപ്പം ചില സന്ദർഭങ്ങളിൽ നുണകളും വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതിൽ സോഷ്യൽ മീഡിയയുടെ പങ്കിനെക്കുറിച്ചും അവർ ഊന്നിപ്പറഞ്ഞു. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതിന് പരിധികളും നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ മാതാപിതാക്കളോട് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

Related News