കുവൈത്തിലെ 20 ശതമാനം പേർ ഉയർന്ന കൊളസ്‌ട്രോൾ ബാധിതരാണെന്ന് കണക്കുകൾ

  • 19/10/2023



കുവൈത്ത് സിറ്റി: ലോക ഹൃദയദിനത്തോടനുബന്ധിച്ച് കുവൈത്ത് ഹാർട്ട് ഫൗണ്ടേഷൻ 3,000 പൗരന്മാരെയും താമസക്കാരെയും പരിശോധിച്ചു. സബാഹ് അൽ അഹമ്മദ് ഹാർട്ട് സെന്ററിനൊപ്പം ചേർന്നാണ് പരിശോധനകൾ നടത്തിയത്. പരിശോധനയ്ക്ക് വിധേയരായവരിൽ 20 ശതമാനം പേർക്കും കൊളസ്ട്രോളിന്റെ അളവ് കൂടുതലാണെന്ന് കണ്ടെത്തിയതായി ഫൗണ്ടേഷൻ സെക്രട്ടറി ജനറൽ ഡോ. റാഷിദ് അൽ അവൈഷ് പറഞ്ഞു. പ്രമേഹം, കൊളസ്‌ട്രോൾ എന്നിവയ്ക്കൊപ്പം രക്തസമ്മർദ്ദം, ഭാരം, ഉയരം എന്നിവ പരിശോധനകളിൽ ഉൾപ്പെടുത്തിയിരുന്നു.

വിട്ടുമാറാത്ത രോ​ഗങ്ങൾ, സാംക്രമികേതര രോഗങ്ങൾ, കണ്ടുപിടിച്ചാൽ പ്രാരംഭ ഘട്ടത്തിൽ നിയന്ത്രിക്കാൻ കഴിയുന്ന മറ്റ് രോഗങ്ങൾ എന്നിവ നേരത്തേ കണ്ടെത്തുന്നതിന് ആനുകാലിക പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകത ഡോ. അൽ അവൈഷ് ഊന്നിപ്പറഞ്ഞു. വിട്ടുമാറാത്ത സാംക്രമികേതര രോഗങ്ങളുടെ, പ്രത്യേകിച്ച് ഹൃദയ സംബന്ധമായ രോഗങ്ങളുടെ അപകടങ്ങളെക്കുറിച്ചുള്ള ബോധവൽക്കരണ ക്യാമ്പയിനുകൾക്ക് വലിയ പ്രാധാന്യമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related News