പലസ്തീന് ഐക്യദാർഢ്യം; അൽ എറാദ സ്‌ക്വയറിൽ പൗരന്മാരും പ്രവാസികളും ഒത്തുകൂടി

  • 19/10/2023



കുവൈത്ത് സിറ്റി: പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് കുവൈത്ത് സിറ്റിയിലെ ദേശീയ അസംബ്ലിക്ക് സമീപമുള്ള അൽ എറാദ സ്‌ക്വയറിൽ പൗരന്മാരും പ്രവാസികളും ഒത്തുകൂടി. ഇസ്രായേൽ അധിനിവേശ സേനയുടെ ക്രൂരമായ ആക്രമണങ്ങൾ സഹിക്കുന്ന പലസ്തീൻ ജനതയോടുള്ള ശക്തമായ പിന്തുണയറിച്ച് കൊണ്ടായിരുന്നു ഒത്തുകൂടൽ. പാർലമെന്റ് അംഗങ്ങൾ, രാഷ്ട്രീയ നേതാക്കൾ, പ്രമുഖ പൊതു വ്യക്തികൾ, വിവിധ സംഘടനകളുടെ പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പേരാണ് അൽ എറാദ സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത്. 

പലസ്തീനിനുള്ള അചഞ്ചലമായ പിന്തുണ വ്യക്തമാക്കുന്ന ബാനറുകൾ ഉയർത്തി. അന്താരാഷ്ട്ര നിയമങ്ങളെയും മാനദണ്ഡങ്ങളെയും നഗ്നമായി ധിക്കരിക്കുന്ന ഇസ്രായേൽ അധിനിവേശത്തിനെതിരെയാണ് ശക്തമായ മുന്നേറ്റമാണ് കുവൈത്തിൽ ഉണ്ടായത്. പലസ്തീനോടുള്ള കുവൈത്തിന്റെ പ്രതിബദ്ധതയും അവരുടെ ന്യായമായ അവകാശങ്ങൾ വീണ്ടെടുക്കുന്നതിനുള്ള ജനതയുടെ പോരാട്ടത്തിന് അചഞ്ചലമായ പിന്തുണയും ഉറപ്പിച്ചാണ് ഒത്തുകൂടലിൽ എല്ലാവരും സംസാരിച്ചത്.

Related News