കുവൈത്തിലെ പക്ഷികളുടെ എണ്ണം 400ൽ എത്തിയതായി കണക്കുകൾ

  • 19/10/2023



കുവൈത്ത് സിറ്റി: കുവൈത്തിലെ പക്ഷികളുടെ എണ്ണം 400ൽ എത്തിയതായി കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയന്റിഫിക് റിസർച്ചിലെ എൻവയോൺമെന്റൽ ആൻഡ് ലൈഫ് സയൻസസ് റിസർച്ച് സെന്ററിലെ ഗവേഷക ഡോ. സാറാ അൽ ദോസരി അറിയിച്ചു. ദേശാടന പക്ഷികൾ ഉൾപ്പെടെയുള്ള കണക്കാണിത്. "കുവൈറ്റിലെ ദേശാടന പക്ഷികൾ" എന്ന പ്രഭാഷണത്തിൽ സംസാരിക്കുകയായിരുന്നു അൽ ദോസരി. കിഴക്കൻ യൂറോപ്പിൽ നിന്നും മധ്യേഷ്യയിൽ നിന്നും ആഫ്രിക്കയിലേക്കുള്ള മൂന്ന് പ്രധാന ദേശാടന പാതകൾ സംഗമിക്കുന്ന ദേശാടന പക്ഷികളുടെ സംഗമസ്ഥാനമാണ് കുവൈത്ത്. ഈ പക്ഷികൾ തീരങ്ങളിലും ശുദ്ധജല തടാകങ്ങളിലും കൃഷിയിടങ്ങളിലും മരുഭൂമിയിലും വ്യത്യസ്ത പരിതസ്ഥിതികളിൽ വസിക്കുന്നുവെന്നും വസന്തകാലത്തും ശരത്കാലത്തും അവയുടെ ദേശാടനകാലത്ത് എണ്ണം വർധിക്കുമെന്നും ഡോ. സാറാ അൽ ദോസരി ചൂണ്ടിക്കാട്ടി.

Related News