കാലാവസ്ഥ മുന്നറിയിപ്പ് : കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ മഴയ്ക്കും , പൊടിക്കാറ്റിനും സാധ്യത

  • 19/10/2023



കുവൈറ്റ് സിറ്റി : കുവൈത്തിൽ ഇന്ന് ഇടിയോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്കും, പൊടിക്കാറ്റിനും സാധ്യതയെന്ന് കുവൈറ്റ് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി.  മണിക്കൂറിൽ 60 കിലോമീറ്ററിലധികം വേഗതയുള്ള കാറ്റിന്റെ പ്രവർത്തനം, പൊടിപടലത്തിന് കാരണമാകും, ചില പ്രദേശങ്ങളിൽ ദൃശ്യപരത കുറയും, ഇടയ്ക്കിടെ ഇടിയോടു കൂടിയ മഴയ്ക്കും കടൽ തിരമാലകൾ 6 അടിയിലധികം ഉയരാനും സാധ്യതയുണ്ട്" എന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം കാലാവസ്ഥാ മുന്നറിയിപ്പിന്റെ ദൈർഘ്യം 8 മണിക്കൂറായി നിശ്ചയിച്ചു, വൈകുന്നേരം അഞ്ചിന് അവസാനിക്കും.

രാജ്യത്തെ അസ്ഥിരമായ കാലാവസ്ഥ കാരണം പൗരന്മാരോടും താമസക്കാരോടും ജാഗ്രത പാലിക്കണമെന്ന് ജനറൽ ഫയർഫോഴ്‌സിന്റെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം ആവശ്യപ്പെട്ടു. അത്യാവശ്യ ഘട്ടങ്ങളിൽ  എമർജൻസി ഫോൺ 112-ലേക്ക് വിളിക്കാൻ മടിക്കരുതെന്ന് ഭരണകൂടം അഭ്യർത്ഥിച്ചു.

Related News