മഴക്ക് മുമ്പായി ആവശ്യമായ പ്രവർത്തനങ്ങൾ നടത്തി കുവൈറ്റ് പൊതുമരാമത്ത് മന്ത്രാലയം

  • 19/10/2023



കുവൈത്ത് സിറ്റി: വാരാന്ത്യത്തിൽ ചിലയിടങ്ങളിൽ നേരിയ തോതിൽ മഴ പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. കാലാവസ്ഥ അറിയിപ്പ് മുന്നിൽ കണ്ട് ചില സ്ഥലങ്ങളിൽ മഴവെള്ളം ഒഴുകിപ്പോകാനുള്ള നെറ്റ്‍വർക്കുകളുടെ പ്രവർത്തികൾ പൂർത്തിയാക്കിയതായി പൊതുമരാമത്ത് മന്ത്രാലയത്തിലെ വൃത്തങ്ങൾ അറിയിച്ചു. പ്രത്യേകിച്ച് മഴവെള്ളം കെട്ടിക്കിടക്കുന്നത് പ്രശ്നമായ സ്ഥലങ്ങളിലാണ് മന്ത്രാലയം പ്രവർത്തനങ്ങൾ നടത്തിയത്. ഇന്നും നാളെയും ഒറ്റപ്പെട്ട മഴയ്ക്കുള്ള സാധ്യതയാണുള്ളത്. അതുകൊണ്ട്  ​​ജാഗ്രതാനിർദ്ദേശം ആവശ്യമില്ല. കാലാവസ്ഥാ വകുപ്പുമായും മഴക്കാലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന എല്ലാ വിഭാ​ഗങ്ങളും തമ്മിൽ തുടർച്ചയായ ഏകോപനം നടത്തുന്നുണ്ടെന്നും വൃത്തങ്ങൾ പറഞ്ഞു.

Related News