ദക്ഷിണ കൊറിയയിൽ സംഘം അമീരി ഹോസ്പിറ്റലിൽ 18 സങ്കീർണ്ണ ശസ്ത്രക്രിയകൾ പൂർത്തിയാക്കി

  • 19/10/2023


കുവൈത്ത് സിറ്റി: അൽ അമീരി ഹോസ്പിറ്റലിൽ നിന്നുള്ള മെഡിക്കൽ സംഘം 18 സങ്കീർണ്ണമായ എൻഡോക്രൈൻ ശസ്ത്രക്രിയകൾ നടത്തി. ദക്ഷിണ കൊറിയയിൽ നിന്നുള്ള ഒരു സംഘവുമായി സഹകരിച്ചാണ് ശസ്ത്രക്രിയകൾ നടത്തിയത്. ദക്ഷിണ കൊറിയയിലെ അസാൻ ഹോസ്പിറ്റലിൽ നിന്നുള്ള ഒരു ശസ്ത്രക്രിയാ പ്രതിനിധി സംഘമാണ് കുവൈത്തിൽ നാല് ദിവസത്തേക്ക് എത്തിയത്. തൈറോയ്ഡ് ഗ്രന്ഥിയിലെയും അഡ്രീനൽ ഗ്രന്ഥികളിലെയും മുഴകൾ നൂതന ലാപ്രോസ്കോപ്പി ഉപയോഗിച്ച് മുറിവുകളില്ലാതെ നീക്കം ചെയ്തു. ഈ കേസുകൾ കുവൈത്ത്, കൊറിയൻ മെഡിക്കൽ ടീമുകൾക്കിടയിൽ അവലോകനം ചെയ്തു.

Related News