ട്രെയിന്‍ യാത്രയ്ക്കിടെ വൃത്തിയുള്ള ഭക്ഷണം കിട്ടണമെന്നത് എല്ലാ യാത്രക്കാരും ആഗ്രഹിക്കുന്നതാണ്. വൃത്തിയില്ലാത്ത സാഹചര്യത്തില്‍ പാചകം ചെയ്തതുമായി ബന്ധപ്പെട്ട് ഇതിനോടകം ഇന്ത്യന്‍ റെയില്‍വേയ്ക്ക് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്.
എത്ര തവണ പരാതി പറഞ്ഞാലും പലപ്പോഴും കാര്യമായ മാറ്റം കാണാറില്ല. ട്രെയിനിലെ പാന്‍ട്രിയില്‍ എലി കയറി ഭക്ഷണം കഴിക്കുന്ന വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മഡ്ഗാവ് എക്‌സ്പ്രസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. മന്‍ഗിരീഷ് എന്നയാള്‍ ഒക്ടോബര്‍ 15നാണ് ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരിക്കുന്നത്.
മന്‍ഗിരീഷ് കുടുംബത്തോടൊപ്പം സഞ്ചരിക്കുന്നതിനിടെ, പാന്‍ട്രി കാറില്‍ അടച്ചുവെക്കാതെ കിടക്കുന്ന പാത്രത്തില്‍നിന്ന് എലി ഭക്ഷണം കഴിക്കുന്നതാണ് ദൃശ്യങ്ങളുടെ ഉള്ളടക്കം. മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് പുറത്തുവന്നത്. പാന്‍ട്രി കാറില്‍ ഏഴ് എലികളെ കണ്ടതായി മന്‍ഗിരീഷ് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?