ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തില്‍ പലസ്തീൻ പ്രസിഡന്റ് മുഹമ്മദ് അബ്ബാസിനെ നേരിട്ട് വിളിച്ച് അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പലസ്തീൻ ജനതയ്‌ക്ക് എല്ലാ സഹായവും തുടര്‍ന്നും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
മേഖലയിലെ സുരക്ഷയെ ബാധിക്കുന്ന തരത്തില്‍ തുടരുന്ന ഭീകരതയിലും സംഘര്‍ഷത്തിലും ആശങ്ക അറിയിച്ചുവെന്നും മോദി എക്‌സില്‍ പോസ്റ്റ് ചെയ്‌ത കുറിപ്പില്‍ പറഞ്ഞു. മേഖലയിലെ സംഘര്‍ഷാവസ്ഥയില്‍ സാധാരണക്കാര്‍ മരണപ്പെടുന്നതില്‍ ഇന്ത്യ ആശങ്ക അറിയിക്കുന്നതായി വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്താരാഷ്ട്ര മാനുഷിക നിയമം കര്‍ശനമായി പാലിക്കാൻ അഭ്യര്‍ത്ഥിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഗാസയിലെ അല്‍ അഹ്‌ലി ആശുപത്രിയിലുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളുമടക്കം 500 ഓളം പേര്‍ക്കാണ് ജീവൻ നഷ്‍ടമായത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. അതേസമയം ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ തുടര്‍ന്ന് ദുരന്ത സാഹചര്യം നിലനില്‍ക്കുന്ന ഗാസയിലേക്ക് സഹായം എത്തിക്കാൻ അതിര്‍ത്തി തുറക്കാൻ ഈജിപ്ത് സമ്മതിച്ചു. ഗാസയിലേക്കുള്ള സഹായ സാധനങ്ങളുമായി നൂറുകണക്കിന് ട്രക്കുകള്‍ ഈജിപ്ഷ്യൻ അതിര്‍ത്തിയായ റഫയില്‍ കാത്തുകിടക്കുന്ന സാഹചര്യം ഒഴിവാക്കണമെന്ന് യുഎന്നും യുഎസും ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് അതിര്‍ത്തി തുറക്കുമെന്ന ഈജിപ്തിന്റെ പ്രഖ്യാപനമുണ്ടായത്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?