പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി കുവൈത്തിലെ ആരോഗ്യ മേഖല

  • 20/10/2023



കുവൈത്ത് സിറ്റി: ഗാസയില്‍ സയണിസ്റ്റ് ആക്രമണത്തിന് വിധേയരായ പലസ്തീൻ ജനതയ്ക്ക് പിന്തുണയുമായി കുവൈത്തിലെ ആരോഗ്യ മേഖല. ഡോക്ടര്‍മാരും നഴ്സുമാരും ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകരും ഒത്തുകൂടി പലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശപ്രകാരം, മെഡിക്കൽ, നഴ്‌സിംഗ്, സാങ്കേതിക ഉദ്യോഗസ്ഥർ പങ്കെടുത്ത ഒത്തുചേരൽ 15 മിനിറ്റ് നീണ്ടു. പലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യത്തിനൊപ്പം ഗാസയില്‍ ആശുപത്രിയിലുണ്ടായ ബോംബ് ആക്രമണത്തെ അപലപിക്കുകയും ചെയ്തു. അന്താരാഷ്ട്ര, മാനുഷിക നിയമങ്ങളുടെയും മാനവികതയുടെ ഏറ്റവും അടിസ്ഥാന മൂല്യങ്ങളുടെയും ഗുരുതരമായ ലംഘനമാണ് ഗാസയില്‍ നടക്കുന്നതെന്നും ഒത്തുച്ചേര്‍ന്നവര്‍ പറഞ്ഞു.

Related News