ഇന്ത്യ - കുവൈത്ത് ഇൻഫര്‍മേഷൻ ടെക്നോളജി കോൺഫറൻസ് ഒക്ടോബര്‍ 23ന്

  • 20/10/2023



കുവൈത്ത് സിറ്റി: ഇന്ത്യ - കുവൈത്ത് ഇൻഫര്‍മേഷൻ ടെക്നോളജി കോൺഫറൻസ് ഒക്ടോബര്‍ 23ന് നടക്കുമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു. നാഷണൽ അസോസിയേഷൻ ഓഫ് സോഫ്റ്റ്‌വെയർ ആൻഡ് സർവീസസ് കമ്പനീസ് (നാസ്‌കോം) ഇന്ത്യയിൽ നിന്ന് ഏകദേശം 20 പ്രമുഖ ഐടിഇഎസ് മേഖലയിലെ കമ്പനികളുടെ പ്രതിനിധി സംഘത്തെ പങ്കെടുക്കാൻ അയക്കുന്നുണ്ട്. കുവൈത്ത് ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രിയുടെ (കെസിസിഐ) പിന്തുണയോടെ ഇന്ത്യൻ ബിസിനസ് & പ്രൊഫഷണൽ കൗൺസിൽ (ഐബിപിസി), നാസ്‌കോം എന്നിവയുമായി സഹകരിച്ചാണ് പരിപാടി നടത്തുന്നത്. 

കുവൈത്തിലെ മന്ത്രാലയങ്ങൾ, സർക്കാർ ഓഫീസുകൾ, സ്വകാര്യ മേഖലയിലെ കമ്പനികൾ എന്നിവയുൾപ്പെടെ പ്രമുഖ പങ്കാളികളും ക്ഷണിതാക്കളിൽ ഉൾപ്പെടുന്നു.  ഉദ്ഘാടന സെഷനെ തുടര്‍ന്ന് പാനൽ ചർച്ചയും നടക്കും. ഉദ്ഘാടന സെഷനിൽ ഇന്ത്യൻ അംബാസഡർ, ഐബിപിസി ചെയർമാൻ, കെസിസിഐ ബോർഡ് അംഗം, സിഎഐടി ചെയർമാൻ എന്നിവര്‍ പങ്കെടുക്കും. ഇന്ത്യ-കുവൈത്ത് പ്രോജക്ടുകളും അനുഭവങ്ങളും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ നൽകുന്നതിനായി ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനികളുടെ അവതരണങ്ങളും ഉണ്ടാകും.

Related News