അന്തലൂസ് പരിസരത്തെ വീടില്‍ തീപിടിത്തം; 9 പേരെ രക്ഷപ്പെടുത്തി

  • 20/10/2023

 


കുവൈത്ത് സിറ്റി: അന്തലൂസ് പ്രാന്തപ്രദേശത്തുള്ള ഒരു വീട്ടില്‍ തീപിടിത്തം. സുലൈബിഖാത്ത്, അൽ-അർദ്ധിയ സെന്ററിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ അണച്ചത്. വീടിന്‍റെ രണ്ടാം നിലയില്‍ കുടുങ്ങിയ ഒമ്പത് പേരെ രക്ഷപ്പെടുത്താൻ അഗ്നിശമന സേനയ്ക്ക് സാധിച്ചു. ആളപായമൊന്നും കൂടാതെ എല്ലാവരെയും രക്ഷപ്പെടുത്താൻ സാധിച്ചുവെന്ന് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഫയർ ഡിപ്പാർട്ട്‌മെന്റിന്റെ (ഡിജിഎഫ്ഡി) പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ വിഭാഗം അറിയിച്ചു.

Related News