'നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊല'; മുംബൈ ട്രെയിൻ കൂട്ടക്കൊലക്കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

  • 21/10/2023

ജയ്പൂര്‍- മുംബൈ എക്സ്പ്രസ് കൂട്ടക്കൊലക്കേസില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. നടന്നത് മുസ്ലീങ്ങളെ തെരഞ്ഞുപിടിച്ചുള്ള കൊലയാണെന്ന് കുറ്റപത്രത്തില്‍ പൊലീസ് സൂചിപ്പിക്കുന്നു. കേസിലെ പ്രതിയായ റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥൻ ചേതൻ സിംഗിന് മാനസിക പ്രശ്നങ്ങളില്ലെന്നും കൊലയ്ക്ക് ശേഷം പ്രതി മുസ്ലീം വിരുദ്ധ പ്രസംഗം നടത്തിയെന്നും കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു.

ജൂലൈ 31, തിങ്കളാഴ്ച രാവിലെ മുംബൈയിലെ പാല്‍ഘര്‍ റെയില്‍വേ സ്റ്റേഷന് സമീപത്ത് ട്രെയിന്‍ എത്തിയ സമയത്തായിരുന്നു കൂട്ടക്കൊല നടന്നത്. 1200 പേജുള്ള കുറ്റപത്രമാണ് കേസില്‍ പൊലീസ് സമ‍ര്‍പ്പിച്ചത്. 2017ല്‍ മുസ്ലീം വിഭാഗത്തില്‍ നിന്നുള്ളയാളെ അകാരണമായി ആക്രമിച്ചതിന് ചേതൻ സിംഗിനെതിരെ വകുപ്പു തല നടപടി ഉണ്ടായിട്ടുണ്ടെന്നതും കേസിന് ബലമായി.

Related News