മധ്യപ്രദേശില്‍ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി

  • 21/10/2023

മധ്യപ്രദേശില്‍ അഞ്ചാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത് വിട്ട് ബിജെപി. അഞ്ചാം ഘട്ടത്തില്‍ 92 സ്ഥാനാര്‍ത്ഥികളെ ആണ് പ്രഖ്യാപിച്ചത്. ഇതോടെ 230 സീറ്റുകളുള്ള മധ്യപ്രദേശില്‍ 228 സീറ്റുകളിലേക്കും ബിജെപിക്ക് സ്ഥാനാര്‍ഥികളായി.

ജ്യോതിരാദിത്യയുടെ ബന്ധുവായ യശോധര രാജെ സിന്ധ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കാൻ വിസമ്മതിച്ചതിനെ തുടര്‍ന്ന് ദേവേന്ദ്ര കുമാര്‍ ജെയിനിനാണ് ശിവപുരി മണ്ഡലത്തില്‍ ജനവിധി തേടുന്നത്. അടുത്തിടെ കോണ്‍ഗ്രസ് വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സച്ചിൻ ബിര്‍ലക്ക് ബര്‍വാഹ് മണ്ഡലം നല്‍കി. കോണ്‍ഗ്രസില്‍ നിന്ന് കൂറുമാറിയെത്തിയ സിദ്ധാര്‍ഥ് രാജ് തിവാരിക്കും ബി.ജെ.പി സീറ്റ് നല്‍കിയിട്ടുണ്ട്.

നേരത്തെ 144 സീറ്റുകളിലേക്ക് കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പി മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പൂട്ടാൻ കോണ്‍ഗ്രസ് രംഗത്തിറക്കിയത് വ്യത്യസ്തനായ സ്ഥാനാര്‍ത്ഥിയെയാണ് .രാമായണത്തിന്റെ രണ്ടാം ഭാഗത്തില്‍ ഹനുമാനായി വേഷമിട്ട വിക്രം മസ്താല്‍ ആണ് മുഖ്യന്റെ എതിരാളി . മധ്യപ്രദേശില്‍ അറിയപ്പെടുന്ന നടനും അവതാരകനുമാണ് വിക്രം മസ്താല്‍.

Related News