ലൈംഗികാതിക്രമം: ഇഫ്‍ലുവില്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസെടുത്തെന്ന് പരാതി

  • 21/10/2023

ഇഫ്ലു വിദ്യാര്‍ഥികള്‍ക്കെതിരെ കള്ളക്കേസ് ചുമത്തിയെന്ന് വിദ്യാര്‍ത്ഥി സംഘടനകള്‍. ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കെതിരായാണ് കലാപാഹ്വാനമടക്കമുള്ള വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്. സംഭവസ്ഥലത്ത് ഇല്ലാതിരുന്നവര്‍ക്കെതിരെയടക്കം കേസ് ചുമത്തിയിട്ടുണ്ട്.

ഒക്ടോബര്‍ 18ന് രാത്രി ഇഫ്‌ലു ഹൈദരാബാദ് കാമ്ബസിലുണ്ടായ ലൈംഗികാതിക്രമത്തിലെ അതിജീവിതക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്ത 11 വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കലാപശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി തെലങ്കാന പൊലീസ് കേസെടുത്തത്. ഇഫ്‌ളു പ്രോക്ടര്‍ സാംസണ്‍ സമര്‍പ്പിച്ച വസ്തുതാവിരുദ്ധമായ വിവരങ്ങളുടെയും അര്‍ധസത്യങ്ങളുടെയും അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തതെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു.

Related News