തമിഴ്നാട്ടിലെ ബിജെപി നേതാവ് അമര്‍ പ്രസാദ് റെഡ്ഡി അറസ്റ്റില്‍. അനധികൃതമായി സ്ഥാപിച്ച ബിജെപിയുടെ കൊടിമരം നീക്കം ചെയ്യാൻ കൊണ്ടുവന്ന ജെസിബിക്ക് കേടുപാട് വരുത്തിയ സംഭവത്തിലാണ് അറസ്റ്റെന്ന് പൊലീസ് പറഞ്ഞു. നവംബര്‍ മൂന്ന് വരെ അമറിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.
ബിജെപിയുടെ സ്പോര്‍ട്സ് ആൻഡ് സ്കില്‍ ഡെവലപ്മെന്റ് സെല്‍ സംസ്ഥാന പ്രസിഡന്റാണ് അമര്‍ പ്രസാദ് റെഡ്ഡി. ബിജെപി തമിഴ്നാട് അധ്യക്ഷൻ കെ അണ്ണാമലൈയുടെ ചെന്നൈയിലെ പനയൂരിലെ വസതിക്ക് പുറത്തെ കൊടിമരം നീക്കം ചെയ്യാന്‍ അധികൃതര്‍ എത്തിയപ്പോഴായിരുന്നു പ്രതിഷേധം. 45 അടി നീളമുള്ള കൊടിമരം സ്ഥാപിക്കുന്നതിന് മുമ്ബ് ഗ്രേറ്റര്‍ ചെന്നൈ കോര്‍പ്പറേഷനില്‍ നിന്ന് അനുമതി വാങ്ങിയിട്ടില്ലെന്ന് താമ്ബ്രം പൊലീസ് പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?