ഹോട്ടലിലേക്ക് വിളിച്ചുവരുത്തി, 23 കാരിയായ പൊലീസുകാരിയെയെ ഭര്‍ത്താവ് വെടിവെച്ച്‌ കൊന്നു; കാരണം കണ്ടെത്തി പൊലീസ്

  • 22/10/2023

വനിതാ കോണ്‍സ്റ്റബിളിന്റെ കൊലപാതകത്തില്‍ കാരണം കണ്ടെത്തി പൊലീസ്. പൊലീസില്‍ പുതുതായി ജോലി ലഭിച്ച 23കാരിയായ ശോഭാ കുമാരിയാണ് കഴിഞ്ഞ ദിവസം ക്രൂരമായി കൊല്ലപ്പെട്ടത്. ജോലി ലഭിച്ചതിന് ശേഷം കുടുംബത്തിനായി സമയം ചെലവഴിക്കാത്തതില്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നുവെന്നും തുടര്‍ന്നാണ് കൊലപാതകമെന്നുമാണ് പൊലീസ് നിഗമനം. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഭര്‍ത്താവ് ഇപ്പോഴും ഒളിവിലാണ്.

പട്‌നയിലെ ഹോട്ടലില്‍ വെച്ചാണ് കൊലപാതകം. സംഭവം നടന്ന് 36 മണിക്കൂറിന് ശേഷവും കൊലയാളിയെ പിടികൂടാനായില്ലെന്നും തിരച്ചില്‍ ഊര്‍ജിതമാക്കിയെന്നും കോട്വാലി എസ്‌എച്ച്‌ഒ സഞ്ജീത് കുമാര്‍ പറഞ്ഞു. പ്രണയിച്ചാണ് ഇരുവരും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകളുണ്ട്. പ്രതികള്‍ വിവാഹിതരാകുന്നതിന് മുമ്ബ് ജഹാനാബാദില്‍ കോച്ചിംഗ് ഇൻസ്റ്റിറ്റ്യൂട്ടില്‍ ഒരുമിച്ച്‌ പഠിച്ചിരുന്നു. ആറ് വര്‍ഷം മുമ്ബാണ് വിവാഹം കഴിഞ്ഞത്. ജോലി കിട്ടിയതിന് ശേഷം ഭാര്യ കുടുംബത്തിന് സമയം നല്‍കാത്തതിനാല്‍ ഭര്‍ത്താവ് അസ്വസ്ഥനായിരുന്നു.

കൊലപാതകത്തിന് ശേഷം ഭര്‍ത്താവ് മൂന്ന് തവണ വിളിക്കുകയും പിന്നീട് സ്വിച്ച്‌ ഓഫ് ചെയ്യുകയും ചെയ്തു. പട്‌ന ജംഗ്‌ഷന് സമീപമുള്ള ഹോട്ടലില്‍വെച്ചാണ് ഭര്‍ത്താവ് വെടിവെച്ചത്. മുറിയില്‍ വെടിയേറ്റ നിലയില്‍ നഗ്നയായ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഭര്‍ത്താവ് മുറിയെടുത്ത് യുവതിയെ ക്ഷണിക്കുകയായിരുന്നു. കൊലക്ക് ഉപയോഗിച്ച ആയുധം കണ്ടെടുത്തു.

Related News