'ഇന്ത്യയുടെ കാര്യത്തില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെട്ടു, ബന്ധം മെച്ചപ്പെട്ടാല്‍ വിസ സര്‍വീസ് പുനഃസ്ഥാപിക്കും'

  • 22/10/2023

ഇന്ത്യയുടെ കാര്യങ്ങളില്‍ കനേഡിയന്‍ ഉദ്യോഗസ്ഥര്‍ ഇടപെടല്‍ നടത്തിയതായി വിദേശ കാര്യമന്ത്രി എസ് ജയശങ്കര്‍. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം ഇപ്പോള്‍ ദുഷ്‌കരമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സ്ഥിതി മെച്ചപ്പെട്ടാല്‍ വിസ നടപടികള്‍ പുനസ്ഥാപിക്കും. നിലവില്‍ പ്രശ്‌നങ്ങളുണ്ടെന്നും മന്ത്രി പറഞ്ഞു. 

കാനഡ ഇതിനകം 41 നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യയില്‍ നിന്ന് പിന്‍വലിച്ചിരുന്നു. വിയന്ന കണ്‍വെന്‍ഷനിലൂടെ സമത്വം ആണ് ആഗ്രഹിക്കുന്നത്. കനേഡിയന്‍ ഉദ്യോഗസ്ഥരുടെ തുടര്‍ച്ചയായ ഇടപെടലുകള്‍ ആശങ്കയുണ്ടാക്കിയതിനാലാണ് തുല്യത ആവശ്യപ്പെട്ടത്.

കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയില്‍ പുരോഗതി ഉണ്ടായാല്‍ ഇന്ത്യ കനേഡിയന്‍് വിസ നല്‍കുന്നത് പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്നും വിദേശകാര്യ മന്ത്രി പറഞ്ഞു.

Related News