മഹാരാഷ്ട്രയിലെ പൂനെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ റോഡുകളില്‍ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചതായി കണ്ടെത്തി. ഈ സംഭവത്തില്‍ പൊലീസ് നിരവധി പേര്‍ക്കെതിരെയായി നാല് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഹമാസ് - ഇസ്രായേല്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സൗഹൃദാന്തരീക്ഷം തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ ചിലര്‍ കോണ്ട്വ, ഭവാനി പേത്ത്, നാനാ പേത്ത്, പൂനെ കന്റോണ്‍മെന്റ് ഏരിയകളിലെ റോഡുകളില്‍ ഇസ്രായേല്‍ പതാകയുടെ സ്റ്റിക്കറുകള്‍ ഒട്ടിച്ചുവെന്നാണ് പൊലീസ് വിശദീകരണം.
വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, ഹമാസിനെതിരെയുള്ള യുദ്ധത്തില്‍ ഇസ്രയേല്‍ അത്യാധുനിക അയണ്‍ സ്റ്റിംഗ് സംവിധാനമുപയോഗിച്ചെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിട്ടുണ്ട്.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?