'വോട്ട് പിടിക്കാൻ 25 ലക്ഷം' വാഗ്ദാനം; ബിജെപി മന്ത്രിക്കും നേതാവിനുമെതിരെ കോണ്‍ഗ്രസ്, വീഡിയോ പുറത്ത്

  • 24/10/2023

മധ്യപ്രദേശില്‍ ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. വോട്ട് പിടിക്കാൻ ബിജെപി മുതിര്‍ന്ന നേതാവും സംസ്ഥാന മന്ത്രിയും പണം വാഗ്ധാനം ചെയ്യുന്നുവെന്ന് പരാതി. റവന്യൂ മന്ത്രി ഗോവിന്ദ സിങ് രാജ്‍പുത്തിനും മുതിര്‍ന്ന നേതാവ് കൈലാഷ് വിജയ് വര്‍ഗിയക്കെതിരെയുമാണ് ആരോപണം. ബിജെപിക്ക് കൂടുതല്‍ വോട്ട് കിട്ടുന്ന ബൂത്തില്‍ 25 ലക്ഷം രൂപ ചുമതലക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി വാഗ്ദാനം ചെയ്തുവെന്ന് കോണ്‍ഗ്രസ് നേതാവ് ശോഭ ഓജ ആരോപിച്ചു.

നേതാക്കൻമാര്‍ പണം വാഗ്ധാനം ചെയ്യുന്ന വീഡിയോ കോണ്‍ഗ്രസ് പുറത്ത് വിട്ടിരുന്നു. ബിജെപിക്ക് കൂടുതല്‍ വോട്ട് ലഭിക്കുന്ന ബൂത്തിന്റെ ഇൻചാര്‍ജിന് 25 ലക്ഷം രൂപ നല്‍കുമെന്ന് മന്ത്രിയും, കോണ്‍ഗ്രസിന് ഒറ്റ വോട്ട് പോലും കിട്ടാത്ത ബൂത്തില്‍ ചുമതലക്കാരന് അൻപത്തിയൊന്നായിരം രൂപ നല്‍കുമെന്ന് കൈലാഷ് വിജയവ‍ര്‍ഗിയ പറയുന്നതിന്‍റെയും വീഡിയോ ആണ് പുറത്ത് വന്നത്. ഇതിന് പിന്നാലെ ബിജെപിക്കെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ വലിയ വിമര്‍ശനവുമായി രംഗത്ത് വന്നിട്ടുണ്ട്.

മധ്യപ്രദേശില്‍ പെരുമാറ്റച്ചട്ടം നിലവിലുണ്ട്. എന്നിട്ടും ബിജെപി നേതാക്കള്‍ തുടര്‍ച്ചയായി ആളുകളെ സ്വാധീനിക്കാൻ ശ്രനിക്കുകയാണെന്ന് മലയാളികൂടിയായ ശോഭ ഓജ ആരോപിച്ചു. ബിജെപി തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് മന്ത്രിക്ക് അറിയാം. അതിനാല്‍ പണം കൊടുത്ത് ഏതുവിധേനെയും തെരഞ്ഞെടുപ്പില്‍ വിജയിക്കണമെന്നാണ് ബിജെപി നേതാക്കള്‍ ശ്രമിക്കുന്നത്. അതിനായി അവര്‍ ജനാധിപത്യത്തെ അട്ടിമറിക്കുകയാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

Related News