ഉഡുപ്പി കൊലപാതകം; പ്രതി പ്രവീണ്‍ ഛൗഗലയെ എയര്‍ ഇന്ത്യ സസ്പെൻഡ് ചെയ്തു

  • 18/11/2023

ഉഡുപ്പി കൊലപാതക്കേസിലെ പ്രതി മഹാരാഷ്ട്ര സാംഗ്ലി സ്വദേശി പ്രവീണ്‍ അരുണ്‍ ഛൗഗലയെ(39) എയര്‍ ഇന്ത്യ വിമാക്കമ്ബനി സസ്പെൻഡ് ചെയ്തു. മല്‍പെ നജാറുവില്‍ ഒരു കുടുംബത്തിലെ നാലു പേരെ കൊന്ന കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുകയാണ് അരുണ്‍.

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനായിരുന്ന ഛൗഗലെ എയര്‍ ഇന്ത്യയില്‍ കാബിൻ ക്രൂ ആയി ജോലി ചെയ്യുകയായിരുന്നു. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്നും എയര്‍ ഇന്ത്യ കൊല്ലപ്പെട്ടവരുടെ കൂടെയാണെന്നും എയര്‍ ഇന്ത്യ വക്താവ് വ്യക്തമാക്കി. 

പ്രവാസിയായ നൂര്‍ മുഹമ്മദിന്റെ ഭാര്യ ഹസീന, മക്കളായ അഫ്‌സാൻ, ഐനാസ്, അസീം എന്നിവരെയാണ് ചൗഗലെ കൊന്നത്. നാലുപേരെ കുത്തിക്കൊലപ്പെടുത്തിയതിന് പിന്നില്‍ പ്രതിയുടെ വ്യക്തിവിരോധമാണെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. മഹാരാഷ്ട്ര സ്വദേശിയായ പ്രതിയെ 14ാം തിയ്യതിയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 12ാം തിയതിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Related News