സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്‍പ്പറേഷന്‍ (ഒഎന്‍ജിസി) കൃഷ്ണ ഗോദാവരി നദിപ്രദേശത്ത് ക്രൂഡ് ഓയില്‍ ഉത്പാദനം അടുത്ത ആഴ്ച ആരംഭിക്കും. ആഴക്കടല്‍ പദ്ധതിയുടെ ഭാഗമായാണ്നീക്കം. പുതിയ നീക്കം രാജ്യത്തിന് പ്രതിവര്‍ഷം ഏകദേശം 11,000 കോടി രൂപ ലാഭിക്കാന്‍ സഹായിക്കുന്നതാണ്.
ഇന്ത്യ ക്രൂഡ് ഓയില്‍ ആവശ്യകതയുടെ 85 ശതമാനവും പ്രകൃതി വാതകത്തിന്റെ പകുതിയോളം ഇറക്കുമതി ചെയ്യുന്നു. 2028-2030 ഓടെ പെട്രോകെമിക്കല്‍ പദ്ധതികള്‍ക്കായി ഒരു ലക്ഷം കോടി രൂപയുടെ മൂലധനച്ചെലവും ഒഎന്‍ജിസി പദ്ധതിയിടുന്നു.
നിക്ഷേപം രണ്ട് വ്യത്യസ്ത പദ്ധതികള്‍ക്കായി ഉപയോഗിക്കും. കൃഷ്ണ ഗോദാവരി നദിപ്രദേശത്തെ ക്രൂഡ് ഓയില്‍ ഉത്പാദനത്തിന് പ്രധാന പരിഗണന നല്‍കുന്നതായി പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?