സ്കൂളില്‍ അധ്യാപിക ശിക്ഷയായി സിറ്റപ്പ് ചെയ്യാൻ നിര്‍ദേശിച്ച നാലാം ക്ലാസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. ജാജ്പൂര്‍ ജില്ലയിലെ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിയായ പത്ത് വയസുകാരൻ രുദ്ര നാരായണ്‍ സേത്തിയാണ് മരിച്ചത്. സൂര്യ നാരായണ്‍ നോഡല്‍ അപ്പര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. ശിക്ഷയായി സിറ്റ് അപ്പ് ചെയ്യാൻ അധ്യാപിക നിര്‍ബന്ധിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
ചൊവ്വാഴ്ച അവനും മറ്റ് ഏഴ് വിദ്യാര്‍ത്ഥികളും സ്കൂളില്‍ പുസ്തകങ്ങള്‍ കൊണ്ടുവരാൻ മറന്നിരുന്നു. തുടര്‍ന്ന് അധ്യാപികയായ ജ്യോതിര്‍മയി പാണ്ടെ ശിക്ഷയായി വിദ്യാര്‍ത്ഥികളോട് സിറ്റ് അപ്പ് ചെയ്യാൻ നിര്‍ദേശിച്ചു. കുറച്ചുനേരം സിറ്റ് അപ്പ് എടുത്തതോടെ രുദ്ര നാരായണൻ കുഴഞ്ഞുവീണു. ഉടൻ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചു. തുടര്‍ന്ന് ഡോക്ടര്‍ കുട്ടിയെ മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. എസ്സിബി മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും വൈകുന്നേരത്തോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്ന് സ്കൂള്‍ ഹെഡ്മിസ്ട്രസ് പ്രമീള പാണ്ടെ പറഞ്ഞു.
ബുധനാഴ്ച അഡീഷണല്‍ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസര്‍ പ്രവരഞ്ജൻ പതി സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സ്‌കൂളിലെത്തിയിരുന്നു. റിപ്പോര്‍ട്ട് ഉടൻ ജില്ലാ ഭരണകൂടത്തിന് സമര്‍പ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. അതേസമയം, റിപ്പോര്‍ട്ട് ലഭിച്ചാലുടൻ നടപടിയെടുക്കുമെന്ന് ജാജ്പൂര്‍ ജില്ലാ കളക്ടര്‍ ചക്രവര്‍ത്തി സിംഗ് റാത്തോഡും പ്രതികരിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?