'തോക്കിന്‍മുനയില്‍ നിര്‍ത്തി സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തി', 10 വര്‍ഷത്തെ നിയമപോരാട്ടം; വിവാഹം റദ്ദാക്കി

  • 23/11/2023

ബലംപ്രയോഗിച്ച്‌ സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്തുന്നത് ഹിന്ദു നിയമം അനുസരിച്ച്‌ നിയമപരമായ വിവാഹമല്ലെന്ന് പട്‌ന ഹൈക്കോടതി. പത്തുവര്‍ഷം മുന്‍പ് നടന്ന വിവാഹം സ്വമേധയാ അല്ലെന്നും ബലപ്രയോഗത്തിലൂടെ നടത്തിയതാണെന്നും കാണിച്ച്‌ മുന്‍ ആര്‍മി ജീവനക്കാരന്‍ നല്‍കിയ ഹര്‍ജിയില്‍ പട്‌ന ഹൈക്കോടതി വിവാഹം റദ്ദാക്കി.

ഹിന്ദു വിവാഹ നിയമം അനുസരിച്ച്‌ വധുവും വരനും സ്വമേധയാ വിവാഹത്തിന് തയ്യാറായാല്‍ മാത്രമാണ് കല്യാണം നിയമപരമാകുകയുള്ളൂ എന്ന നിരീക്ഷണത്തോടെയാണ് കോടതി ഉത്തരവ്. ഇതിന് പുറമേ അഗ്നിക്ക് ചുറ്റും വലം വെയ്ക്കുന്ന ചടങ്ങും ഹിന്ദു വിവാഹ നിയമം അനുസരിച്ച്‌ പ്രധാനപ്പെട്ടതാണെന്നും കോടതി ഓര്‍മ്മിപ്പിച്ചു.

വിവാഹം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രവി കാന്ത് നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. സൈന്യത്തില്‍ സിഗ്നല്‍ മാന്‍ ആയാണ് രവി കാന്ത് സേവനം അനുഷ്ഠിച്ചിരുന്നത്. പത്തുവര്‍ഷം മുന്‍പ് ബിഹാറിലെ ലഖിസരായി ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തന്നെ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തി വധുവിന്റെ നെറ്റിയില്‍ സിന്ദൂരം ചാര്‍ത്താന്‍ ബലപ്രയോഗം നടത്തുകയായിരുന്നുവെന്നാണ് രവി കാന്ത് ഹര്‍ജിയില്‍ പറയുന്നത്.

Related News