ടണല്‍ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി, ഓഗര്‍ മെഷീന്‍ തകരാറിലായി

  • 25/11/2023

സില്‍ക്യാര തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെ രക്ഷാപ്രവര്‍ത്തനം വൈകുന്നതില്‍ ആശങ്കയറിയിച്ച്‌ അന്താരാഷ്ട്ര ടണലിംഗ് വിദഗ്ധന്‍ അര്‍നോള്‍ഡ് ഡിക്‌സ്. തുരങ്കം തുരക്കുന്ന പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടയായി അദ്ദേഹം സില്‍ക്യാരയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഞങ്ങള്‍ ഒന്നിലധികം മാര്‍ഗങ്ങള്‍ നോക്കുകയാണ്, തുരങ്കത്തില്‍ അകപ്പെട്ട 41 തൊഴിലാളികളെയും സുരക്ഷിതരായി വീട്ടിലെത്തിക്കുകയെന്നതാണ് ഞങ്ങളുടെ ലക്ഷ്യം. കോണ്‍ക്രീറ്റ് കൂനകള്‍ക്കിടയില്‍ നിരവധി ഇരുമ്ബു കമ്ബികളുടെ അവശിഷ്ടങ്ങളും സ്റ്റീല്‍ പാളികളും തടസമായതോടെ ഓഗര്‍ മെഷീന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങുന്നതിനാല്‍ ഓഗര്‍ യന്ത്രത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടര്‍ച്ചയായി തടസ്സങ്ങള്‍ നേരിടുന്നു. ക്രിസ്മസിന് 41 പേരും വീട്ടിലേക്ക് മടങ്ങുമെന്ന് എനിക്ക് ഉറപ്പുണ്ട്. അര്‍നോള്‍ഡ് ഡിക്‌സ് പറഞ്ഞു. 

തൊഴിലാളികളെ പുറത്തെത്തിക്കുന്നതിന് വെര്‍ട്ടിക്കല്‍ അല്ലെങ്കില്‍ മാനുവല്‍ ഡ്രില്ലിംഗ് പോലുള്ള എല്ലാ എല്ലാ സാധ്യതകളും പരീക്ഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. 'ഞങ്ങള്‍ തുറക്കുന്ന ഓരോ വാതിലിനും അതിന്റെതായ ഗുണങ്ങളും ദോഷങ്ങളുമുണ്ട്. രക്ഷാപ്രവര്‍ത്തകരുടെയും കുടുങ്ങിക്കിടക്കുന്നവരുടെയും സുരക്ഷയാണ് ഞങ്ങള്‍ ഉറപ്പാക്കുന്നത്, ''അദ്ദേഹം പറഞ്ഞു.

Related News