സമ്ബന്ന കുടുംബങ്ങള്‍ വിദേശത്ത് വിവാഹങ്ങള്‍ നടത്തുന്ന പ്രവണതയില്‍ താന്‍ അസ്വസ്ഥനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തിന്റെ പണം തീരംവിട്ട് പോകാതിരിക്കാന്‍ ഇത്തരം ആഘോഷങ്ങള്‍ ഇന്ത്യന്‍ മണ്ണില്‍ നടത്തണമെന്നും പ്രധാനമന്ത്രി ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലൂടെയായിരുന്നു മോദിയുടെ അഭ്യര്‍ത്ഥന.
വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്ബോള്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. 'വിവാഹ സീസണ്‍ ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നു. ഈ വിവാഹ സീസണില്‍ ഏകദേശം 5 ലക്ഷം കോടി രൂപയുടെ ബിസിനസ്സ് നടക്കുമെന്ന് ചില വ്യാപാര സംഘടനകള്‍ കണക്കാക്കുന്നു. വിവാഹങ്ങള്‍ക്കായി ഷോപ്പിംഗ് നടത്തുമ്ബോള്‍, നിങ്ങള്‍ എല്ലാവരും ഇന്ത്യയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രം പ്രാധാന്യം നല്‍കണം.' അദ്ദേഹം പറഞ്ഞു.
'അതെ, വിവാഹം എന്ന വിഷയത്തെ കുറിച്ച് പറയുമ്ബോള്‍ ഒരു കാര്യം എന്നെ വളരെക്കാലമായി അലട്ടുന്നു, എന്റെ ഹൃദയവേദന എന്റെ കുടുംബാംഗങ്ങളോട് പറഞ്ഞില്ലെങ്കില്‍ ഞാന്‍ മറ്റാരോട് പറയും. ഒന്ന് ആലോചിച്ചു നോക്കൂ... ഈ ദിവസങ്ങളില്‍ ചില കുടുംബങ്ങള്‍ വിദേശത്ത് പോയി വിവാഹം നടത്താനുള്ള പുതിയ പ്രവണത ഉണ്ടാക്കുന്നു. ഇത് ആവശ്യമാണോ?' മോദി ചോദിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?